25000 കിലോമീറ്റര്‍ താണ്ടി സിംഗപ്പൂരിലേക്ക്

0

അറ്റ്‌ലസ് സൈക്കിളില്‍ രാജ്യാതിര്‍ത്തികള്‍ താണ്ടാന്‍ ബത്തേരിയില്‍ നിന്നും ഒരു യുവസഞ്ചാരി. ഒന്നര വര്‍ഷംകൊണ്ട് 25000 കിലോമീറ്റര്‍ താണ്ടി സിംഗപ്പൂരില്‍ എത്താന്‍ ബത്തേരി പുത്തന്‍കുന്ന കോട്ടപ്പുര ഫൈസല്‍ അഹമ്മദാണ് യാത്രതിരിച്ചത്. ഈ കാലയളവില്‍ 9 രാജ്യങ്ങളാണ് ഫൈസല്‍ സൈക്കിളില്‍ മറികടക്കുക.

ഹെര്‍ക്കുലിസിന്റെ ഒരുവണ്ടി സൈക്കിളില്‍ കാടും കുന്നും കടലും മറികടന്ന് രാജ്യതിര്‍ത്തികള്‍ പിന്നിട്ട് സിംഗപ്പൂരിലേക്കാണ് ഫെസല്‍എന്ന യുവാവ് ഇന്ന് യാത്ര തിരിച്ചിരിക്കുന്നത്. യാത്രക്കിടെ 9 രാജ്യങ്ങള്‍ ഫൈസല്‍ മറികടക്കും. ബത്തേരിയില്‍ നിന്നും യാത്രതിരിച്ച ഫൈസല്‍ മൈസൂര്‍ ബംഗ്ലൂര്‍ വഴി ഡല്‍ഹിയില്‍ എത്തും. തുടര്‍ന്ന് ശ്രീനഗര്‍, മണാലി എന്നിവിടങ്ങളില്‍ എത്തി പിന്നീട് യു പി വഴി നേപ്പാളിലേക്ക് യാത്ര തിരിക്കും. തുടര്‍ന്ന് ഭൂട്ടാന്‍ ബംഗ്ലാദേശ്,, തായ്ലാന്‍ഡ്, ലോവോസ്, ക്ംബോഡിയ, വിയറ്റ്നാം, മലേഷ്യ വഴി സംഗപ്പൂരില്‍ എ്ത്ത്ി്ച്ചേരും. ഒന്നര വര്‍ഷമെടുക്കുന്ന ഈ യാത്രയില്‍ 25000 കിലോമീറ്റര്‍ പിന്നിടുമെന്ന് ഫൈസല്‍ പറഞ്ഞു. ആരോഗ്യമുള്ള ഒരു സമൂഹത്തിന്നായി ഒരു ചുവട് എ്ന്ന് സന്ദേശമാണ് ഫൈസലിന്റെ ഈ യാത്രയിലൂടെ പങ്കുവെക്കുന്നത്. യാത്രക്കിടെ താമസം സ്വയം നിര്‍മ്മിക്കുന്ന ടെന്റിലും ഭക്ഷണം സ്വയം പാകം ചെയ്തുമാണ്. ഫൈസലിന്റെ യാത്ര ബത്തേരിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സുവസഞ്ചാരിയും ട്രാവല്‍ ബ്ലോഗറുമായ അഷ്റഫ് എക്സല്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇതിനുമുമ്പും മൂന്ന് തവണ ഫൈസല്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് സോളോ ബൈക്ക് യാത്ര ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!