കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഹോര്‍ട്ടികോര്‍പ്പ്

0

നേന്ത്രക്കായയുടെ വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഹോര്‍ട്ടികോര്‍പ്പ്. നേന്ത്രക്കായ കിലോയ്ക്ക് 25 രൂപ തോതില്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ചാണ് ഹോര്‍്ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുന്നത്. ഹോര്‍ട്ടി കോര്‍പ്പിന്റെ ജില്ലാഓഫീസ് പ്രവര്‍ത്തിക്കുന്ന അമ്മായിപ്പാലം കാര്‍ഷിക മൊ
ത്തവിപണന കേന്ദ്രത്തില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് നേന്ത്രക്കായ സംഭരിക്കുക.

ജില്ലയിലെ നേന്ത്രവാഴ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുക എന്നലക്ഷ്യത്തോടെയാണ് സംസ്ഥാന കൃഷിവകുപ്പ് നേന്ത്രക്കായ കര്‍ഷകരില്‍ നിന്നും താങ്ങുവില നല്‍കി സംഭരിക്കുന്നത്.കിലോയ്ക്ക് 25 രൂ തോതിലാണ് നേന്ത്രക്കായ സംഭരിക്കുക. ജില്ലയിലെ എല്ലാകര്‍ഷകര്‍ക്കും പദ്ധതി പ്രയോജനം ചെയ്യുന്ന തരത്തില്‍ ഒരോ കര്‍ഷകനില്‍ നിന്നും 50 കുലകളാണ് ആദ്യഘട്ടത്തില്‍ സംഭരിക്കുക. ഹോര്‍ട്ടി കോര്‍പ് സംഭരിക്കുന്ന കായയുടെ വില കര്‍ഷകര്‍ക്ക് രണ്ടുമാസത്തിനുള്ളില്‍ അതത് ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാകും. ഹോര്‍ട്ടി കോര്‍പ്പിന് നേന്ത്രക്കായ നല്‍കുന്ന കര്‍ഷകര്‍ അവരുടെ പരിധിയിലുള്ള കൃഷിഓഫീസറുടെ സാക്ഷ്യപത്രവും, ആധാര്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്കിന്റെ കോപ്പിയും ഹാജരാക്കണമെന്ന് ഹോര്‍ട്ടികോര്‍പ്പ് ജില്ലാമാനേജര്‍ സിബി ചാക്കോ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!