അടിച്ചമര്‍ത്തപ്പെട്ടവന്റെ മുഴക്കവുമായി സൈലന്‍സര്‍

0

വൈശാഖന്‍ മാഷിന്റെ ചെറുകഥയാണ് സൈലന്‍സര്‍. അതേ പേരില്‍ തന്നെ ഒരു സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. പ്രിയനന്ദനന്‍ തന്റെ പുതിയ സിനിമയ്ക്കായുള്ള ഉള്ളടക്കം കണ്ടെത്തിയിരിക്കുന്നത് വൈശാഖന്‍ മാഷിന്റെ പ്രസ്തുത കഥയില്‍ നിന്നാണ്. ശീര്‍ഷകവും അതുതന്നെ സൈലന്‍സര്‍.തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തിരുവനന്തപുരം രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ പ്രദര്‍ശനം നടന്ന സൈലന്‍സര്‍ ഇന്ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. രണ്ടാമത്തെ സിനിമയായ പുലിജന്മത്തിന് ദേശീയ അവാര്‍ഡ് നേടിയ ആളാണ് ടി ആര്‍ പ്രിയനന്ദനന്‍. മുരളി ഉള്‍പ്പടെ പലര്‍ക്കും ദേശീയ – സംസ്ഥാന അവാര്‍ഡുകള്‍ക്ക്പ്രിയന്റെ സിനിമകള്‍ കാരണമാവാറുണ്ട്.

അതുകൊണ്ട് ഈ ഗൗരവത്തോടെയാണ് സൈലന്‍സര്‍ എന്ന സിനിമയെ സമീപിക്കേണ്ടതും.മുക്കോടന്‍ പൊറിഞ്ചു മകന്‍ ഈനാശുവിന്റെ കഥയാണ് സൈലന്‍സര്‍ എന്ന് ഒറ്റ വാചകത്തില്‍ പറയാം. എന്നാല്‍ അതങ്ങനെ ലളിതമായൊരു ജീവിതമല്ല. മൂന്നു കാലങ്ങളിലേക്ക് നീണ്ടു നില്‍ക്കുന്ന ഒരു ബൃഹദാഖ്യാനമാകുന്നു ഇത്. ഈനാശുവിന്റെ അപ്പന്‍ പൊറിഞ്ചുവില്‍ തുടങ്ങുന്ന സംഭവബഹുലമായ ഒരു ഭൂതകാലം സൈലന്‌സറിനുണ്ട്. ഈനാശുവിന്റെ മകന്‍ മുക്കോടന്‍ സണ്ണിയുടെ സമകാലിക സമ്ബന്ന ജീവിതത്തിലേക്ക് അത് പടര്‍ന്നു കിടക്കുന്നു.സിനിമ തുടങ്ങുമ്‌ബോള്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ധാരാളിമയില്‍ അകപ്പെട്ട ഈനാശുവിന്റെ വാര്‍ദ്ധക്യം, കാലഘട്ടത്തിനോടോ സാഹചര്യങ്ങളോടോ പൊരുത്തപ്പെടാനാവാതെ കിളിപോയി പരവേശപ്പെടുന്ന ദൃശ്യമാണ് കാണാന്‍ കഴിയുക. തെല്ലൊരു അതിനാടകീയത ചുവയ്ക്കുന്ന ഈ ഇന്‍ട്രോ വെച്ച് ഈനാശുവിനെയും സിനിമയെയും വിലയിരുത്താന്‍ വരട്ടെ. ഈനാശുവിന്റെ ജൂദ്ദങ്ങള്‍ കമ്ബനി കാണാനിരിക്കുന്നതേയുള്ളൂ.


KLH 2532 നമ്ബറുള്ള സൈലന്‍സര്‍ നഷ്ടപ്പെട്ട ഒരു കാലഹരണപ്പെട്ട രാജദൂത് ബൈക്കില്‍ തൃശൂരിന്റെ തെരുവീഥികളിലും സബ് അര്‍ബന്‍ റോഡുകളിലും ശബ്ദമലിനീകരണം സൃഷ്ടിച്ചു അര്‍മാദിച്ച് പായുന്ന ഈനാശുവിനെയാണ് പിന്നീട് കാണുന്നത്. അയാള്‍ ഉണ്ടാക്കുന്ന പൊതുജനശല്യം ജ്വല്ലറി മുതലാളിയും ബ്ലേഡ് പലിശക്കാരനുമായ മകന്‍ മുക്കോടന്‍ സണ്ണിയ്ക്ക് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഡാമേജ് ചില്ലറയൊന്നുമല്ല.

 

മുക്കോടന്‍ ഈനാശുവും സണ്ണിയും തമ്മിലുള്ള പിതൃ – പുത്ര സംഘര്‍ഷങ്ങള്‍ പടത്തിന്റെ ഉയിരാണ്. ലാല്‍ ആണ് ഈനാശു. ചെറുകഥ കൂടി വായിച്ച അനുഭവത്തില്‍ ഈനാശു പലപ്പോഴും ലാലില്‍ ഒതുങ്ങാത്തതുപോലെ തോന്നി ജസ്റ്റ് ഓ കെ മാത്രം. പക്ഷെ പടത്തില്‍ ഞെട്ടിച്ചുകളഞ്ഞത് ഇര്‍ഷാദ് ആണ്. ഈനാശുവിന്റെ മകന്‍ പുത്തന്‍ പണക്കാരന്‍ സണ്ണിയുടെ കലിപ്പും നിസ്സഹായതയും ഇര്‍ഷാദ് ഗംഭീരമാക്കി. മീരാ വാസുദേവ് ആണ് ഈനാശുവിന്റെ ഭാര്യ ത്രേസ്യ. സ്മാര്‍ട്ട്‌നെസ്സ് കൂടുതലായി തോന്നി. കഥാപാത്രം അവരോട് ആവശ്യപ്പെട്ടിട്ടാണോ എന്തോ.പടത്തിന്റെ വേറൊരു ഹൈലൈറ്റായി തോന്നിയത് ക്യാമറ വര്‍ക്കും ഫ്രയിമുകളും ആണ്. സംവിധായകന്റെ മകന്‍ കൂടി ആയ അശ്വഘോഷന്‍ ആണ് ഛായാഗ്രാഹകന്‍. ചുള്ളന്‍ പുലിയാവും തന്റെ ഫീല്‍ഡില്‍ എന്ന് വരവ് അറിയിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!