കര്‍ശന നടപടിയെടുക്കണം
വെള്ളമുണ്ട എയുപി സ്‌കൂളില്‍ ഗോത്ര വിഭാഗത്തില്‍ പെട്ട അധ്യാപികക്ക് മനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും നേരിടേണ്ടിവന്ന ജാതീയ വിവേചനം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ. സ്‌കൂളിലെ അധ്യാപികയായ കെ.ആര്‍ ഉഷയുടെ പരാതി ഗൗരവമായി കാണണമെന്നും കര്‍ശന നടപടി എടുക്കണമെന്നും നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അറിയിച്ചു.