വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സധൈര്യം മുന്നോട്ട്, പൊതു ഇടം എന്റേതും പരിപാടിയുടെ ഭാഗമായി ഐ സി ഡി എസും മീനങ്ങാടി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നൈറ്റ് വാക്ക് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മുതലായിരുന്നു പരിപാടി.മീനങ്ങാടി പഞ്ചായത്ത് പരിസരം മുതല്‍ മീനങ്ങാടി 54 വരെയായിരുന്നു സ്ത്രീകളുടെ രാത്രിനടത്തം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍,മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഐ സി ഡി എസ് സൂപ്പര്‍വ്വൈസര്‍മ്മാരായ ഷീജ പീറ്റര്‍,ഡീന ജോസഫ്,അംഗണവാടി വര്‍ക്കര്‍മ്മാര്‍,ഹെല്‍പ്പര്‍മ്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.