ധർണ നടത്തി

1

ഫാർമേഴ്സ് റിലീഫ് ഫോറം (എഫ് ആർ എഫ്) വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുമ്പിൽ ധർണ നടത്തി

കൽപ്പറ്റ: വയനാട് ജില്ലയിലെ കർഷക സമൂഹത്തിന് കഴിഞ്ഞ കുറെ വർഷങ്ങളായി ലഭിക്കേണ്ട പെൻഷൻ, സബ്സിഡി, 2018, 2019 വർഷങ്ങളിലായി ലഭിക്കേണ്ടതായ പ്രളയ ഭരിതാശ്വാസങ്ങൾ എന്നിവയെല്ലാം ഇപ്പോഴും ലഭിക്കാത്ത അവസ്ഥയാണുള്ളത്.നിരന്തരമായി സമരപരിപാടികൾ തുടർന്നപ്പോൾ സർക്കാരിൽ നിന്നും ജില്ലാ കൃഷി ഓഫീസ്, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ നിന്നും ചില ഉറപ്പുകളും മറ്റും ലഭിക്കുന്നതല്ലാതെ യാതൊരു പ്രശ്ന പരിഹാരവും ഉണ്ടായിട്ടില്ല. കർഷകർ കൃഷി പണിയും മറ്റ് അത്യാവശ്യങ്ങളും മാറ്റി വെച്ച് സമരപരിപാടികൾ നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു ധർണ നടത്തിയത്. ധർണ എഫ് ആർ എഫ് സംസ്ഥാന കൺവീനർ എൻ.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു.ടി.ഇബ്രാഹിം, എ .എൻ.മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.എ.പുരുഷോത്തമൻ, ജോയി ചുണ്ടക്കര എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!