പൗരത്വം നിയമം പ്രതികരിക്കണമെന്ന് എം. എം മണി

0

കേന്ദ്രസര്‍ക്കാറിന്റെ ദേശീയ പൗരത്വ ബില്ല് രാജ്യത്ത് ആളുകളെ വേര്‍തിരിക്കുന്നതിനും നാട്ടില്‍ അരാജകത്വത്തിനും കാരണമാകുമെന്ന് മന്ത്രി എം. എം മണി. ബത്തേരിയില്‍ കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനിയറിംഗ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തെ സംഭവവികാസങ്ങളില്‍ എല്ലാവരും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘടന നേരിടുന്ന പ്രശ്നങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഐ. സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു, എ കെ ബാബു, സി. എം തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ലൈസന്‍സ് എടുത്ത് സ്ഥാപനം നടത്തുന്നവര്‍ക്ക് മാത്രം കെ എസ് ഇ ബി പെര്‍മിറ്റ് നല്‍കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!