കഞ്ചാവ് വില്പനക്കിടെ യുവാവ് അറസ്റ്റില്‍
കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് വില്പനക്കിടെ യുവാവ് അറസ്റ്റില്‍. പറളിക്കുന്ന് വാളശേരി ഫൈസല്‍ (21) ആണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു.നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഫൈസല്‍.കമ്പളക്കാട് കൊഴിഞ്ഞങ്ങാട് ഭാഗത്ത് കഞ്ചാവ് വില്പന നടത്താന്‍ ശ്രമിക്കവെയാണ് ഫൈസല്‍ പിടിയിലായത്.വിദ്യാര്‍ഥികളെയും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ട ആളാണ് ഫൈസല്‍ എന്ന് പോലീസ് വ്യക്തമാക്കി. കമ്പളക്കാട് സ്റ്റേഷന്‍ എസ്.ഐ വി.പി. ആന്റണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.ആര്‍. ദിലീപ് കുമാര്‍,സി.പി.ഒമാരായ എ.രാഗേഷ്, കെ.അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.