കടമാന്‍തോട് യഥാര്‍ത്ഥ വസ്തുത ബോദ്ധ്യപ്പെടുത്തണം കെ.കെ.ഏബ്രഹാം

0

പുല്‍പ്പള്ളി കടമാന്‍തോട് പദ്ധതി നടപ്പാക്കുമെന്ന സി.പി.എം.പ്രചരണത്തിന്റെ യഥാര്‍ത്ഥ വസ്തുത ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.ഏബ്രഹാം ആവശ്യപ്പെട്ടു. കടമാന്‍തോട്ടില്‍ 28 മീറ്റര്‍ ഉയരത്തിലും, 490 മീറ്റര്‍ നീളത്തിലും നിര്‍മിക്കുന്ന ഡാമിനു വേണ്ടി 1638 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത് യാഥാര്‍ത്ഥ്യമാണങ്കില്‍ കുടിയേറ്റ മേഖല വെള്ളക്കെട്ടും വനമേഖലയുമായി മാറി ജനവാസം അസാദ്ധ്യമായി തീരുമെന്നും ജനങ്ങള്‍ നേരിടേണ്ടി വരുന്ന വന്യമൃഗശല്യവും, വെള്ളപ്പൊക്ക ഭീഷണിയും, യാത്രാപ്രശ്‌നവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഏബ്രഹാം ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!