തിരുനാളാഘോഷവും സ്വീകരണവും ജനുവരി 2 മുതല്‍ 5 വരെ
വെള്ളമുണ്ട ഒഴുക്കന്‍മൂല സെന്റ് തോമസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷവും ഡീക്കന്‍ ജോയിസ് റാത്തപ്പള്ളിയുടെ സ്വീകരണവും 2020 ജനുവരി 2 മുതല്‍ 5 വരെ തീയ്യതികളില്‍ നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജനുവരി 2 ന് രാവിലെ 8.30 ന് ഇടവക വികാരി ഫാദര്‍ തോമസ് ചേറ്റാനിയില്‍ പതാക ഉയര്‍ത്തും.തുടര്‍ന്ന് രാമനാഥപുരം രൂപത ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ടിന് സ്വീകരണവും ഡീക്കന്‍ ജോയിസ് റാത്തപ്പള്ളിയുടെ പൗരോഹിത്യാഭിഷേകവും പ്രഥമ ദിവ്യബലിയും നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാദര്‍ തോമസ് ചേറ്റാനിയില്‍, ട്രസ്റ്റിമാരായ ജോയ് മാകീയില്‍, ആന്റണി മഠത്തില്‍, ജോസ് പുതുപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.