റേഡിയോ മാറ്റൊലിക്ക് പുരസ്‌കാരം
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വൈഗ 2020 നോടനുന്ധിച്ച് മണ്ണില്‍ തളിരിട്ട ജീവിതങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍ റേഡിയോ മാറ്റൊലിയുടെ ബാനറില്‍ ദ്വാരക ഗുരുകുലം കോളേജ് നിര്‍മ്മിച്ച് ഷാജു പി ജെയിംസ് സംവിധാനം ചെയ്ത പെണ്‍മ ഷോര്‍ട് ഫിലിം ഒന്നാം സ്ഥാനം നേടി.ശ്രീകാന്ത് കെ രചനയും അതുല്‍ രാജും ടോബി ജോസും ചേര്‍ന്ന് ചിത്രീകരണവും എഡിറ്റിംഗും നിര്‍വ്വഹിച്ചു.ജിഷി കണ്ണൂര്‍ അസി. ഡയറക്ടര്‍. കലാ സംവിധാനം ജോസ് കിഴക്കന്‍. കുംഭാമ്മ, ചന്ദ്രന്‍ എന്നിവരാണ് അഭിനേതാക്കള്‍. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ലൈക്കിനുള്ള സമ്മാനമായ അയ്യായിരം രൂപയും പ്രശസ്തി പത്രവും പെണ്‍മയ്ക്കാണ് ലഭിച്ചത്. തുടര്‍ച്ചയായി ഇത് മൂന്നാം വര്‍ഷമാണ് റേഡിയോ മാറ്റൊലിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.ജനുവരി 7 ന് തൃശ്ശൂരില്‍ അവാര്‍ഡ് സമ്മാനിക്കും.