യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആസാം സ്വദേശിനിയും കോണ്‍വെന്റ് ജോലിക്കാരിയുമായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിയാരം കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റിലെ ജോലിക്കാരി മേരി കിസ്‌ക്കു(21) വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാവിലെ മുതല്‍ യുവതിയെ കാണ്മാനില്ലായിരുന്നു. യുവതിയെ കാണ്മാനില്ലെന്ന് കാണിച്ച് കോണ്‍വെന്റ് അധികൃതര്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയോടെയാണ് കോണ്‍വെന്റിന്റെ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മാനന്തവാടി പോലീസ് സ്ഥലതെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.