ചുവരെഴുത്ത് കാമ്പയിന്‍ നടത്തി
കേരള എന്‍.ജി.ഒ.യൂണിയന്‍ 57-ാം സംസ്ഥാന സമ്മേളനം 2020 ഏപ്രില്‍ 18, 19, 20 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കും. ജില്ലയില്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 20 വര്‍ഷത്തിന് ശേഷമാണ് ജില്ല എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് ആദിതേയത്വം വഹിക്കുന്നത്.സമ്മേളന പ്രചരണത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ചുവരെഴുത്ത് കാമ്പയിന്‍ നടത്തി.മധുസൂദനന്‍ , ജോയി .വി.ജെ, ഇബ്രാഹിം, കെ.വി. ജഗദീഷ്, പ്രീതി.കെ.ആര്‍ ,ഒ.കെ.രാജു, മനോജ് .സി .കെ, പ്രവീണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.