മനുഷ്യവകാശദിനാചരണത്തിന്റെ ഭാഗമായി ആദിവാസി പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ കളക്ട്രേറ്റിന് മുന്നില്‍ ആദിവാസി വനിതാപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സത്യാഗ്രഹസമരം നടത്തി. എഴുത്തുകാരന്‍ കെ കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ അമ്മിണി അദ്ധ്യക്ഷയായിരുന്നു. ആദിവാസി സമൂഹത്തിനെതിരെ വര്‍ദ്ധിച്ചു വരുന്ന പീഢനങ്ങള്‍ക്കും, മനുഷ്യവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുക, മാനന്തവാടിയില്‍ 1400 ദിവസങ്ങളിലേറെയായി സമരം നടത്തു വരുന്ന ആദിവാസി അമ്മമാരുടെ ന്യായമായ ആവശ്യം പരിഗണിച്ച് ബിവറേജ് അടച്ച് പൂട്ടുക, ആദിവാസികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കുമെതിരെ അന്യായമായിചുമത്തിയ കള്ളക്കേസുകള്‍ പിന്‍ വലിക്കുക, തൊവരിമല ഭൂസമരമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യാഗ്രസമരം നടത്തിയത്. ഡോ: ഹരി മുജീബ് റഹ്മാന്‍, പി മാത്യൂ, മാക്കമ്മ, വെള്ള, സോമന്‍, ജഷീര്‍ പള്ളിവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.