മനുഷ്യാവകാശ ദിനം ആചരിച്ചു
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ദിനം ആചരിച്ചു.മാനന്തവാടി ബ്ലോക്കിലെ വിവിധ ഊരുകളില്‍ നിന്ന് ഗോത്ര വിഭാഗത്തില്‍പ്പെട്ട മുന്നൂറോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു ,മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ അധ്യക്ഷയായിരുന്നു.കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ബോബി ജോസഫ്, വിഡി അജിത,എ നിസ്സ, വെള്ള ചേക്കോട്ട് എന്നിവര്‍ സംസാരിച്ചു. മനുഷ്യാവകാശ പ്രധാന്യത്തെ കുറിച്ചും അവ നേടിയെടുക്കുന്നതിനെക്കുറിച്ചും മംഗലശ്ശേരി നാരായണന്‍ ക്ലാസ് എടുത്തു.