സി:ലൂസിക്കെതിരെ വിശ്വാസികളുടെ പന്തംകൊളുത്തി പ്രകടനം

0

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ പന്തം കൊളുത്തി പ്രകടനവുമായി കാരായ്ക്കാമല മീത്തിലേക്ക് ഇടവക വിശ്വാസികളുടെ പ്രതിഷേധ പ്രകടനം .സിസ്റ്ററുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍’ സഭയെ അപകീര്‍ത്തിപെടുത്തുന്നതായി ആരോപിച്ചാണ് പ്രതിഷേധ പ്രകടനവുമായി ഇടവകക്കാര്‍ എത്തിയത്.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് രണ്ടു കിലോമീറ്ററിലധികം ദൂരം പന്തം കൊളുത്തി പ്രകടനവുമായെത്തിയ ഇടവകയിലെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ കാരയ്ക്കാമല മഠത്തിന് സമീപമെത്തി പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ സിസ്റ്റര്‍ ലൂസിക്കെതിരെ രൂക്ഷമായ ഭാഷയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു .സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധക്കാരുടെ സംഘത്തിലുണ്ടായിരുന്നു. മീത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്തിരുന്നു.സംഭവ സമയത്ത് താന്‍ മീത്തിലുണ്ടായിരുന്നതായും തനിക്കെതിരെ മോശമായ മുദ്രാവാക്യം വിളികളുണ്ടായെന്നും ഇതുകൊണ്ട് ഒന്നും താന്‍ തളരില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

സംഭവത്തില്‍ മറ്റ് അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടാവാത്തതുകൊണ്ടും ഇത് സംബന്ധിച്ച് പരാതി ലഭിക്കാത്തതു കൊണ്ടും പോലീസ് കേസെടുത്തിട്ടില്ല.എന്നാല്‍ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ഇടവക വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ തീരുമാനം .സഭയെയും സന്യസ്തരെയും അത്രത്തോളം സമൂഹ മധ്യത്തില്‍ അപമാനിച്ചതിനെ തുടര്‍ന്നാണിതെന്നാണ് പ്രതിഷേധക്കാരുടെ വിശദീകരണം. അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ് പ്രദേശത്ത് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!