ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സാരഥികള്‍

0

ഫോട്ടോഗ്രാഫര്‍മാരെയും വീഡിയോ ഗ്രാഫര്‍മാരെയും തകര്‍ക്കുന്ന കുത്തക കമ്പനികള്‍ക്കും അശ്ലീല ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രതിഫലം പറ്റി ഫോട്ടോയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ഗ്രെയസ് ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.വി രാജു അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി എംഎം വിനോദ് കുമാര്‍, എം പ്രശാന്ത്, കെ ടി ബാബു എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി പ്രസിഡണ്ട് വി വി രാജു, വൈസ് പ്രസിഡണ്ടുമാരായി എ സി.തോമസ്, ബാബു ബത്തേരി ,സെക്രട്ടറി സോമന്‍ വൈത്തിരി ,ജോയിന്‍ സെക്രട്ടറിമാരായി കെ ടി ബാബു, ഷോബിന്‍, ജോയ് ഗ്രെയ്‌സ്, ട്രഷറര്‍ പി ഐ കുര്യാച്ചന്‍, ജോയ് ഗ്രെയസ്, അജി കൊളോണിയഎന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!