പനമരം കാട്ടാനഭീതിയില്‍
പനമരം ടൗണിനടുത്ത് കാട്ടാനകളിറങ്ങി.ജനങ്ങള്‍ ഭീതിയില്‍ ആനയെ പ്രകോപിപ്പിക്കരുതെന്ന് വനം വകുപ്പ്.രണ്ട് കൊമ്പന്മാരാണ് പനമരം ടൗണിനടുത്ത് ഇഷ്ടികകളത്തിലെ ഇല്ലി കൂട്ടങ്ങള്‍ക്കിടയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.മാസങ്ങള്‍ക്ക് മുമ്പ് കാപ്പുഞ്ചാലിനടുത്ത് ഒരാളെ വക വരുത്തിയ കൊമ്പനാണ് ഒരണ്ണമെന്നത് ജനത്തെ ഭീതിയിലാക്കിയിരിക്കുകയാണ്.ആളുകളുടെ ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞ് ആനകള്‍ തുടര്‍ച്ചയായി ചിന്നം വിളിക്കുകയാണ്.ജനത്തോട് പരിസരത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ വനം വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.ഇഷ്ടിക കളത്തിലെ തൊഴിലാളികള്‍ പണിയെടുക്കുന്നത് ഇന്ന് നിറുത്തി വെച്ചു.ഇല്ലിക്കൂട്ടങ്ങള്‍ക്കിടയില്‍ കുളവിക്കുട് ഉള്ളതായി നാട്ടുകാര്‍ പറയുന്നു.കുളവി ഇളകിയാല്‍ ആനകളെ നിയന്ത്രിക്കാന്‍ പ്രയാസം നേരിടുമെന്നത് എല്ലാവരെയും ഭയപ്പെടുന്നുണ്ട്.ഇതിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കണമെന്നും, നാട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വൈകുന്നേരം 4 മണിയോടെ മാത്രമേ ആനകളെ തുരത്താന്‍ കഴിയൂവെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു