കേരളോത്സവം സമാപിച്ചു
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തല കേരളോത്സവത്തില്‍ വിജയികളായവര്‍ക്ക് സമ്മാന വിതരണവും സമാപന ഘോഷയാത്രയും നടന്നു. കുടുംബശ്രീ ഹാളില്‍ സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. ഖമര്‍ ലൈല, ബ്ലോക്ക് മെമ്പര്‍ മൈമൂന, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറി ബീന, വാര്‍ഡ് അംഗങ്ങള്‍, സി ഡി എസ് ഭാരവാഹികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.