ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
വാളാട് എ.പി.ജെ.അബ്ദുല്‍ കാലം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.സാംസ്‌കാരിക നിലയത്തില്‍ ക്യാമ്പ് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളീധരന്‍ അധ്യക്ഷയായിരുന്നു.വായനശാല സെക്രട്ടറി സുരേഷ് വച്ചാലില്‍, എന്‍.ജെ. ഷജിത്, ബ്ലോക്ക് മെമ്പര്‍ ദിനേശ് ബാബു, മെമ്പര്‍ സല്‍മ മൊയ്. തുടങ്ങിയവര്‍ സംസാരിച്ചു