വിദ്യാലയം പ്രതിഭകളോടൊപ്പം: കായിക പ്രതിഭയെ ആദരിച്ചു
മാനന്തവാടി – പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി കണിയാരം ഫാ.ജി കെ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് കായിക പ്രതിഭയും നിമിഷ കവിയുമായ കെ.ആര്‍. രാജപ്പനെ പൊന്നാട അണിയിച്ച് ആദരിച്ചു. രാജപ്പന്‍ പല തവണ ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ ഓട്ടമത്സരങ്ങളില്‍ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്. കവിത രചനാ പാടവമുള്ള അദ്ദേഹം നിമിഷ കവി കൂടിയാണ്.ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എ ഷാജു പൊന്നാട അണിയിച്ച് ആദരിച്ചു.അന്ന കുട്ടി പി.ജെ, ജോര്‍ജ്.കെ.വി.ബിജു ‘.കെ.ജെ, വിദ്യര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി