കേന്ദ്ര സര്‍ക്കാരിന്റേത് വ്യാപാര മേഖലയെ തകര്‍ക്കുന്ന നടപടി:ഇ.എസ്.ബിജു
കേന്ദ്ര സര്‍ക്കാരിന്റേത് വ്യാപാര മേഖലയെ തകര്‍ക്കുന്ന നടപടികളെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു. സമിതി ജില്ലാ സമ്മേളനം മാനന്തവാടി ചൂട്ടക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാനന്തവാടി-മട്ടന്നൂര്‍ നാലുവരിപാത വരുന്നതോടെ ഒഴിവാക്കപ്പെടുന്ന വ്യാപാരികളുടെ ആശങ്ക പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വിദേശ കുത്തകകള്‍ കടന്നു വന്നതോടെ വ്യാപാര മേഖല തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ബിജു പറഞ്ഞു.ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാര്‍ അധ്യക്ഷനായിരുന്നു. സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ്, എ.ജെ.കുര്യന്‍, എസ്.ദിനേഷ്, എ.പി.പ്രേഷിന്ത്, വി.ഗോപിനാഥ്, പി.ടി.ബിജു, ടി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണ്‍ലൈന്‍ വ്യാപാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും എന്‍.എച്ച്.766 ലെ രാത്രിയാത്രാ നിരോധന നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.