ഭാഗവതസപ്താഹ യജ്ഞവും അന്നദാനവും ആരംഭിച്ചു

0

സുല്‍ത്താന്‍ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ മണ്ഡല മഹോല്‍സവത്തിന്റെ ഭാഗമായുള്ള ഭാഗവതസപ്താഹ യജ്ഞവും അന്നദാനവും ആരംഭിച്ചു. രാജശ്രീസംഗമേശന്‍ തമ്പുരാന്റെ നേതൃത്വത്തില്‍ ഈ മാസം 23വരെയാണ് സപ്താഹയജ്ഞം നടക്കുന്നത്. എല്ലാ ദിവസം രാവിലെ 6.30 മുതല്‍ 8.30 വരെയും ഒമ്പതുമണി മുതല്‍ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് 2.15 മുതല്‍ 4.15 വരെയും, 4.30 മുതല്‍ 6.30 വരെയുമാണ് ഭാഗവാത പാരയണവും വ്യാഖ്യാനവും നടക്കുന്നത്. തുടര്‍ച്ചയായ 41-ാം വര്‍ഷമാണ് സപ്താഹയജ്ഞം ക്ഷേത്രത്തില്‍ നടത്തുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!