പാതയോരങ്ങള്‍ വൃത്തിയാക്കി വാട്‌സാപ്പ് കൂട്ടായ്മ
കാട് മൂടി കാല്‍നട പോലും ദുഷ്‌കരമായ വെള്ളമുണ്ട ടൗണിലെ പാതയോരങ്ങള്‍ വൃത്തിയാക്കി വാട്‌സാപ്പ് കൂട്ടായ്മ മാതൃകയായി.ടീം വെള്ളമുണ്ട വാട്‌സ്ആപ്പ് കൂട്ടായ്മയാണ് കാടുമൂടി കിടന്ന വെള്ളമുണ്ട ടൗണിലെ പാതയോരങ്ങള്‍ കാടുവെട്ട് മെഷീന്‍ ഉപയോഗിച്ച് വൃത്തിയാക്കിയത്.ജില്ലയിലെ ഏറ്റവും തിരക്കേറിയ സംസ്ഥാന പാതയായ ഈ റോഡില്‍ കാടുകയറി കാല്‍നട പോലും ദുഷ്‌കരമായിരുന്നു. അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്നാണ് ടീം വെള്ളമുണ്ട വാട്‌സാപ്പ് കൂട്ടായ്മ രംഗത്തെത്തിയത്.വെള്ളമുണ്ടയില്‍ കോച്ചുവയല്‍ അംഗന്‍വാടിയില്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ മോട്ടോറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് വാട്‌സാപ്പ് കൂട്ടായ്മ അംഗങ്ങള്‍ ഇപ്പോള്‍.