ബൈക്കിടിച്ച് കാല്‍നട യാത്രിക്കാരിക്ക് പരിക്ക്.

0

തോണിച്ചാല്‍ തയ്യുള്ളതില്‍ രാജന്റെ ഭാര്യ വിജയലക്ഷ്മി(ജ്യോതി 37)ക്കാണ് പരിക്കേറ്റത്.ബൈക്ക് യാത്രികനായ തോണിച്ചാല്‍ മുണ്ടക്കല്‍ അമലിനും പരുക്കേറ്റിട്ടുണ്ട്.ഇരുവരേയും മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ഇന്ന് വൈകുന്നേരം തോണിച്ചാല്‍ ടൗണിന് സമീപംവെച്ചാണ് അപകടം.ബസ്സിറങ്ങിയ ശേഷം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിജയലക്ഷ്മിയെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇടിച്ച ആഘാതത്തില്‍ ബൈക്ക് തെറിച്ച് മറിഞ്ഞു വീണാണ് അമലിന് പരുക്കേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!