ടോണിമാസ്റ്റര്‍ ട്രാക്ക് വിടുന്നു

0

അവസാന വെടിയുതിര്‍ത്ത് ട്രാക്കില്‍ നിന്ന് വിടവാങ്ങി ടോണി ഫിലിപ്പ്.ലൂര്‍ദ്ദ് മാതാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കായികാധ്യാപകനായി ജോലി ചെയ്യുന്ന ടോണി ഫിലപ്പാണ് ഈ വര്‍ഷത്തോടു കൂടി ഔദ്യോഗിക ജോലിയില്‍ നിന്ന് വിരമിക്കുന്നത്.18 വര്‍ഷമായി ഈ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്് മികച്ച കായികാധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.കായിക മേള വേദികളില്‍ സ്റ്റാര്‍ട്ടിംഗ്ഗണ്‍ കൈകാര്യം ചെയ്യുന്ന രണ്ട് അധ്യാപകരില്‍ ഒരാളാണ് ഇദ്ദേഹം.സ്വന്തമായി നിര്‍മ്മിച്ച തോക്കാണ് ഇദ്ദേഹം കായിക മേളക്ക് ഉപയോഗിക്കുന്നത്.വെടിമരുന്ന്, പൊട്ടാസ്, മണല്‍ തരി തുടങ്ങിയവ ഉപയോഗിച്ചാണ് തോക്കില്‍ നിന്ന് നിറയൊഴിക്കുന്നത്.ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കല്‍പ്പറ്റ സ്വദേശിയായ ടോണി ഫിലിപ്പിന്റെ കുടുംബം.

Leave A Reply

Your email address will not be published.

error: Content is protected !!