കലോത്സവം ഡിജിറ്റലായി എല്ലാം ബ്ലോഗില്‍ അറിയാം

0

വയനാട് റവന്യു ജില്ലാ കലോത്സവം ഡിജിറ്റലാക്കി പടിഞ്ഞാറത്തറ ഗവ.ജി.എച്ച്.എസ് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍,കലോത്സവങ്ങളുടെ വിവരങ്ങള്‍ തത്സമയം ഇവര്‍ നിര്‍മ്മിച്ച ബ്ലോഗിലൂടെ അറിയാം.അധ്യാപകരുടെ സഹായത്തോടെ, ഹയര്‍ സെക്കണ്ടറി വിഭാഗം ക്രിയേറ്റീവ് ക്ലബ്ബിലെ വിദ്യാര്‍ഥികളാണ് ഈ ബ്ലോഗ് നിര്‍മ്മിച്ചത്. ഓരോ ദിവസവും മത്സരങ്ങള്‍ നടത്തുന്ന വേദികളെക്കുറിച്ചും, പരിപാടികളുടെ സമയത്തെക്കുറിച്ചുമുള്ള വിവരങ്ങളും ഈ ബ്ലോഗിലൂടെ ലഭ്യമാകും. ഇതിനായി കുട്ടികള്‍ തന്നെ നിര്‍മ്മിച്ച ക്യുആര്‍ കോഡുമുണ്ട്. ഈ ക്യൂആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ നേരെ ബ്ലോഗിലേക്കെത്തും. കൂടാതെ ബ്ലോഗില്‍ വേദികളിലേക്കുള്ള ലോക്കേഷന്‍ ലിങ്കും, മത്സരത്തിന്റെ റിസള്‍ട്ടുകളും കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.

Leave A Reply

Your email address will not be published.

error: Content is protected !!