വന്യമൃഗശല്യ പ്രതിരോധം പദ്ധതികള്‍ തുടരുന്നു

0

വയനാട് ജില്ലയിലെ വന്യമൃഗശല്യ പ്രതിരോധത്തിനായി വിവിധ പദ്ധതികള്‍ വനംവകുപ്പ് നടത്തുന്നതായി വനം വകുപ്പ് മന്ത്രി കെ രാജു നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വനംമന്ത്രി.

ജില്ലയിലെ ചെതലയം റേഞ്ചിലെ ദാസനക്കര, പാതിരിയമ്പലം, പാത്രമൂല, കക്കോടന്‍ ബ്ലോക്ക് പ്രദേശങ്ങളില്‍ 14.5 കിലോമീറ്റര്‍ ദൂരത്തിലും, കല്‍പ്പറ്റ റേഞ്ചില്‍ കുന്നുംപുറം-പത്താംമൈല്‍ പ്രദേശങ്ങളില്‍ 3.2 കിലോമീറ്റര്‍ ദൂരത്തിലും, മേപ്പാടി റേഞ്ചില്‍ വേങ്ങക്കോട്-ചെമ്പ്ര പ്രദേശങ്ങളില്‍ 5 കി.മി ദൂരത്തിലുമായി ആകെ 25.7 കിലോമീറ്റര്‍ ദൂരത്തില്‍ ക്രഷ് കാര്‍ഡ് ഫെന്‍സിംഗ് നടപ്പിലാക്കുന്നതിന് 13.9 കോടി രൂപ കിട്ടി കിഫ്ബിയില്‍ വകയിരുത്തിയിട്ടുണ്ട്. പുതുതായി 12 കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജ കമ്പനിയും രണ്ട് കിലോമീറ്റര്‍ ആന പ്രതിരോധ കിടങ്ങും 30 കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജ്ജ കമ്പിവേലിയുടെ അറ്റകുറ്റപണികളും നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്വയം സന്നദ്ധ പുരധിവാസത്തിന്റെ ഭാഗമായി വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സൗത്ത് വയനാട് ഡിവിഷനിലെ ചെതലയത്ത് റെയിഞ്ചിന്റെ പരിധിയിലുള്ള കൊള്ളിവയല്‍, മണല്‍വയല്‍, ചുള്ളിക്കാട്, മാടപറമ്പ് പ്രദേശങ്ങളില്‍ 91 കുടുംബങ്ങളെ കിഫ്ബി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി വനത്തിന് പുറത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ തോല്‍പ്പെട്ടി കുറിച്ച്യാട്, സുല്‍ത്താന്‍ ബത്തേരി റെയിഞ്ചുകളിലായി 410 കിലോമീറ്റര്‍ ദൂരത്തില്‍ ആന പ്രതിരോധ മതില്‍ കിഫ്ബി ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!