മരട് മോഡല്‍ ഫ്‌ളാറ്റ് നിര്‍മ്മാണം വയനാട്ടിലും

0

.നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവായി.വയനാട്ടില്‍ വൈത്തിരി പഞ്ചായത്തിലെ നിലം നികത്തി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് സബ്ബ് കളക്ടറുടെ ഉത്തരവ്.വയല്‍പ്രദേശം നികത്തി നിര്‍മ്മിച്ച ഫ്‌ളാറ്റ് പൊളിച്ച് മാറ്റി സ്ഥലംപൂര്‍വ്വസ്ഥിതിയിലാക്കാനും നിര്‍ദ്ദേശം. വയനാട് സബ്ബ് കളക്ടറായിരുന്ന എന്‍എസ് കെ ഉമേഷിന്റെതാണ് ഉത്തരവ്.

വയനാട്ടില്‍ മൂന്ന് ബഹുനില കെട്ടിടങ്ങളാണ് നിലവില്‍ ഉള്ളത്. ഇവ മൂന്നും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വൈത്തിരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്.മാനന്തവാടി സബ് കളക്ടറായിരുന്ന എന്‍എസ് കെ ഉമേഷാണ് ഒരു വര്‍ഷം മുമ്പ് ഉത്തരവിറക്കിയത്.കേരള ഭൂവിനിയോഗ നിയമപ്രകാരം ചുണ്ടേലില്‍ സ്ഥിതി ചെയ്യുന്ന ഗസല്‍ വില്ലേജിന്റെ ഫ്‌ളാറ്റ് നിര്‍മിച്ചിരിക്കുന്നത് വയലിലാണ്.ഫ്‌ളാറ്റ് നിര്‍മിച്ചിരിക്കുന്ന ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മാത്രമല്ല ഈ ഭൂമിയില്‍ നെല്‍കൃഷി ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ഫ്‌ളാറ്റിന്റെ നിര്‍മാതാക്കള്‍ നേരത്തെ സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു.അതേ സമയം സബ് കളക്ടറുടെ ഉത്തരവ് റദ്ദാക്കിയിട്ടില്ല.ഒരിക്കല്‍ കൂടി ഉടമകളുടെ വാദം കേട്ട് ഉത്തരവ് നടപ്പാക്കണം എന്ന രീതിയിലാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.നിലം നികത്താനുള്ള ഒരു അനുമതിയും റവന്യു വകുപ്പില്‍ നിന്ന് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കോ അതിന് മുന്നെയുള്ള സ്ഥലം ഉടമക്കോ നല്‍കിയിട്ടില്ല. മറ്റൊരാളുടെ സ്ഥലത്തിന് മണ്ണിടാന്‍ നല്‍കിയ അനുമതി ഉപയോഗിച്ചാണ് ഇവിടെ നിലം നികത്തിയിരിക്കുന്നത്. എന്നാല്‍ ബേസിക് ടാക്‌സ് റജിസ്റ്ററില്‍ ഇത് പുരയിടമാണ് എന്ന വാദം ഉടമകള്‍ ഉയര്‍ത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!