ജില്ലാ സ്‌കൂള്‍ കായികമേള എസ്പിസി സേവനം ശ്രദ്ധേയം
ജില്ലാ സ്‌കൂള്‍ കായികമേള സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ സേവനം എടുത്ത് പറയണം. ആകെയുള്ളത് 88 പേര്‍. ട്രാഫിക്ക് മുതല്‍ വെയ്സ്റ്റ് മാനേജ്‌മെന്റ് വരെ ഇവരുടെ ചുമതല. ട്രാഫിക്, വെയ്സ്റ്റ് മാനേജ്‌മെന്റ്, ട്രാക്കിലേക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കല്‍ എന്നിവയൊക്കെ ഇവരുടെ നിയന്ത്രണത്തിലാണ്.പനമരം ഹൈസ്‌കൂളിലെ 8, 9, ക്ലാസുകളിലെ കുട്ടികളായിരുന്നു എസ്.പി.സി കേഡറ്റുകളായി രംഗത്തിറങ്ങിയത്.ഇവരെ നിയന്ത്രിക്കാന്‍ രണ്ട് അധ്യാപകരും ജാഗരൂകരായിരുന്നു. പനമരം ടൗണിലും ഇവരുടെ സേവനം ഉണ്ടായി