തെലുങ്കില്‍ ബ്രഹ്മാണ്ഡ റിലീസിന് ഒരുങ്ങി ‘മാമാങ്കം’

0

തെലുങ്കില്‍ ബ്രഹ്മാണ്ഡ റിലീസിന് ഒരുങ്ങി ‘മാമാങ്കം’;  മമ്മൂട്ടി ചരിത്രപുരുഷന്റെ വേഷത്തില്‍ എത്തുന്ന ചിത്രം

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്രപുരുഷന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മാമാങ്കം’. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് പറയുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.ചിത്രം വിതരണം ചെയ്യുന്നത് അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്്്

ചിത്രത്തിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്തിരിക്കുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് ആണ്. അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ഫിലിം ഡിസ്ട്രിബ്യുട്ടേഴ്സ് ആണ് ചിത്രം തെലുങ്കില്‍ എത്തിക്കുന്നത്. അല്ലു അരവിന്ദ് ഈ ചിത്രം ഏറ്റെടുത്തതോടെ മാമാങ്കത്തിന് തെലുങ്കില്‍ ബ്രഹ്മാണ്ഡ റിലീസ് കാണുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍, കനിഹ, അനു സിത്താര, ഇനിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്. നവംബര്‍ 21 നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം ചരിത്ര റിലീസിനായിട്ടുളള തയ്യാറെടുപ്പുകളിലാണ്. നവംബര്‍ 21ന് ലോകമെമ്ബാടുമുളള തിയ്യേറ്ററുകളിലായി വമ്ബന്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. മലയാളത്തിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നു. അതേസമയം ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം വിറ്റുപോയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ പിതാവിന്റെ ഉടമസ്ഥതയിലുളള ഗീതാ ഫിലിം ഡിസ്ട്രിബ്യൂട്ടേര്‍സാണ് തെലുങ്ക് മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.

300ഓളം ചിത്രങ്ങളുടെ വിതരണം നിര്‍വ്വഹിച്ചിട്ടുളള കമ്ബനി തെലുങ്കിലെ മുന്‍നിരക്കാര്‍ കൂടിയാണ്. അതിനാല്‍ തന്നെ തെലുങ്കിലും വമ്ബന്‍ റിലീസ് മാമാങ്കത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ഗീതാ ആര്‍ട്സ് ബ്രഹ്മാണ്ഡ ചിത്രം സ്വന്തമാക്കിയതെന്നും അറിയുന്നു. അതേസമയം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മാമാങ്കത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം പദ്കുമാര്‍ സംവിധാനം ചെയ്ത സിനിമയുടെ അവലംബിത തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്റെതാണ്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, മാസ്റ്റര്‍ അച്യുത്, പ്രാചി ടെഹ്ലാന്‍, സുദേവ് നായര്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് ബ്രഹ്മാണ്ഡ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഏഴ് മില്യണ്‍

ഏഴ് മില്യണ്‍ സബ്സ്‌ക്രൈബേഴ്സ് ഉളള ലഹരി മ്യൂസിക്ക് യൂടൂബ് ചാനലില്‍ ആണ് മാമാങ്കം ട്രെയിലര്‍ റിലീസ് ചെയ്തിരുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തില്‍ വമ്ബന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. എറണാകുളത്ത് കൂറ്റന്‍ സെറ്റുകളിട്ട് കൊണ്ടായിരുന്നു സിനിമ നേരത്തെ ചിത്രീകരിച്ചിരുന്നത്.

ആക്ഷന്‍ രംഗങ്ങളും യുദ്ധരംഗങ്ങളും ഉളള മാമാങ്കം ഒരു ഇമോ

ആക്ഷന്‍ രംഗങ്ങളും യുദ്ധരംഗങ്ങളും ഉളള മാമാങ്കം ഒരു ഇമോഷണല്‍ ത്രില്ലറാണെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശ്യാം കൗശലാണ് മാമാങ്കത്തിന് വേണ്ടി സംഘടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനോജ് പിളള ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ബോളിവുഡിലെ ബെല്‍ഹാര സഹോദരന്‍മാര്‍ ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!