ഇന്ദ്രന്‍സ് ചേട്ടന്‍ സൂപ്പര്‍: മക്കന

0

കഴിഞ്ഞ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പനോരമ വിഭാഗത്തിലേക്ക് വമ്ബന്‍ സ്രാവുകള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ കുഞ്ഞു സിനിമയാണ് മക്കന. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം റഹിം ഖാദര്‍. ഈ മേഖലയില്‍ പുതുമുഖമാണ്. അയ്യമ്ബുഴ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറുമാണ് ഇദ്ദേഹം.പനോരമയിലെത്തിയെങ്കിലും വെറും ആവറേജ് എന്ന് അടിവര.ഐഎഫ്എഫ്ഐ ക്ക് ശേഷം ഛത്തിസ്ഗഢിലോ മറ്റോ നടന്ന ഒരു ചലച്ചിത്രോല്‍സവത്തില്‍ കൂടി മക്കനയ്ക്ക് ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ഈയാഴ്ച സുരി സിനിമാസ് എന്നൊരു ബാനര്‍ മക്കന കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുകയും ചെയ്തിരിക്കുന്നു.

സിനിമ

ആത്മാര്‍ത്ഥമായ ഒരു ശ്രമം എന്നൊക്കെ വേണമെങ്കില്‍ സിനിമയെ വിശേഷിപ്പിക്കാം . പക്ഷേ ഒരു തുടക്കക്കാരന്റെ ബാലാരിഷ്ടതകള്‍ മുഴുവന്‍ റഹിം ഖാദര്‍ ഒരു ഫിലിംമെയ്ക്കര്‍ എന്ന നിലയിലും സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയിലും നിര്‍ലോഭം പ്രകടിപ്പിച്ചത് മക്കനയെ തീര്‍ത്തും അമെച്വര്‍ സൃഷ്ടിയാക്കി മാറ്റി. സാങ്കേതികപരമായും ഒട്ടും പ്രശംസനീയമായിരുന്നില്ല സിനിമയുടെ നിലവാരം.

നായികാനായകന്‍മാരുടെ പ്രണയം

രണ്ട് മതവിഭാഗത്തില്‍ പെട്ട നായികാനായകന്‍മാരുടെ പ്രണയം, ഒളിച്ചോട്ടം, വിവാഹം, ദാമ്ബത്യം എന്നിവയെ പ്രശ്‌നവത്ക്കരിക്കാര്‍ ശ്രമിക്കുന്നതിനിടെ സംവിധായകന്‍ ഫോക്കസ് ചെയ്യുന്നത് നായികയുടെ മാതാപിതാക്കളുടെ മകള്‍ പോയതിനു ശേഷമുള്ള മാനസിക വ്യഥകളിലേക്കാണ്. പ്രത്യേകിച്ചും അച്ഛന്റെ.

മുസ്ലിം

മകള്‍ മുസ്ലിം യുവാവിനൊപ്പം പോയതിന് ശേഷം ലോവര്‍ മിഡില്‍ ക്ലാസുകാരനെന്നോ ലോവര്‍ ക്ലാസുകാരനെന്നോ പറയാവുന്ന ആ വര്‍ക്കിംഗ് ക്ലാസ് പിതാവിന്റെ മനോനില പാടെ പാളം തെറ്റിപ്പോവുകയാണ്. ഒരു നടനെന്ന നിലയില്‍ ഇന്ദ്രന്‍സ് ചേട്ടന്‍ അസാമാന്യ വൈഭവം ഒരിക്കല്‍ കൂടി പുറത്തെടുക്കുന്നു ഇവിടെ. മക്കന എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റും ഇന്ദ്രന്‍സ് തന്നെ.

സജിത മീത്തില്‍

സജിത മഛത്തിലാണ് അമ്മ റോളില്‍. ഇന്ദ്രന്‍സ് ചേട്ടന് അവര്‍ കനത്ത പിന്തുണ നല്‍കി. രണ്ടു പേരും തീര്‍ഥാടനത്തിന് പോവുന്നതും തങ്ങളുടെ ഉള്ളില്‍ ഉറച്ചു പോയ മതവിശ്വാസത്തെ വഴിയില്‍ എറിഞ്ഞ് ഉപേക്ഷിക്കാര്‍ ശ്രമിക്കന്നതുമൊക്കെ ഗംഭീരമായി എടുത്തു വച്ചിട്ടുണ്ട്. സന്തോഷ് കീഴായൂര്‍, തെസ്‌നി ഖാന്‍, മീനാക്ഷി മധു, സംക്രാന്തി നസീര്‍ എന്നിവരൊക്കെ സപ്പോര്‍ട്ടിംഗ് കാസ്റ്റ്.

പനോരമ

ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കും പിന്നെങ്ങനെ പനോരമ സെലക്ഷന്‍ കിട്ടിയെന്ന്. ഞാനും അത് ചിന്തിച്ചിരുന്നു. അരോകന്‍, അഖില, ഹാദിയ തുടങ്ങിയ റിയല്‍ ലൈഫ് പേരുകള്‍ ഇത്തരുണത്തില്‍ അലോചിക്കുന്നത് ന്നായിരിക്കും. അവര്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന ഒരു സംഭവമാണിത്. സെലക്ട് ചെയ്തില്ലെങ്കിലേ പുതുമയുള്ളൂ. പോരാത്തതിന് നല്ല മുസ്ലീം എങ്ങനെ ആയിരിക്കണമെന്നതിന് പലപ്പോഴും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട് പടം. അതാണ് ബുദ്ധി.

Leave A Reply

Your email address will not be published.

error: Content is protected !!