രാധു 3000 മീറ്ററില്‍ ഒന്നാമത്
തുടര്‍ച്ചയായി രണ്ട് തവണ ജില്ലാ മത്സരത്തില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത് വിജയിക്കാന്‍ സാധിക്കാതെ നിരാശപ്പെട്ടെങ്കിലും രാധുവിന് ഇത്തവണ 3000 മീറ്റര്‍ വിഭാഗത്തില്‍ ഒന്നാമത് എത്താന്‍ സാധിച്ചതിന്റെ സന്തോഷം. പണിയ വിഭാഗത്തില്‍പ്പെട്ട രാധു കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടുവിലാണ് പഠിക്കുന്നത്. വാഴവറ്റ മലങ്കര കോളനിയിലെ രാധു അഞ്ച് കിലോമീറ്റര്‍ നടന്നാണ് സ്‌കുളില്‍ എത്തുന്നത്. രാഘവന്‍- മാളു ദമ്പതികളുടെ മകളാണ്.കായികമേളകളില്‍ പങ്കെടുത്ത് ഉയരങ്ങള്‍ കീഴടക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ശേഷിയില്ലെന്ന് പരിഭവത്തോടെ രാധു പറയുന്നു. ട്രൈബല്‍ വകുപ്പ് കനിഞ്ഞാല്‍ ഇത്തരം കുട്ടികള്‍ നാടിന് പ്രശസ്തി ഉണ്ടാക്കാന്‍ കഴിയുമെന്ന് പരിശീലകയായ ബിന്ദു ടീച്ചര്‍ പറഞ്ഞു