ഗൗരിക്ക് കാക്കിയും ബെല്‍റ്റും
നാല് വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ കാട്ടുനായ്ക്ക വിധവ ഗൗരിക്ക് വനംവാച്ചറുടെ കാക്കിയും ബെല്‍റ്റും.തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി കക്കേരി കോളനിയിലെ ഗൗരി 48 ആണ് ഭര്‍ത്താവ് ഭസവന്റെ കാക്കി അണിയുന്നത്.2015 നവംബര്‍ 14 ന് വയനാട് വന്യജീവി സങ്കേതത്തിലെ കട്ടപ്പള്ളം ആന്റിസ് പോച്ച് ക്യാംപില്‍ ജോലിക്ക് പോയ വനം വകുപ്പ് വാച്ചര്‍ ദസവന്‍ ദുരൂഹ സാഹചര്യത്തില്‍ ഡിസംബര്‍ 12ന് കോളനിക്ക് കുറച്ചകലെ തലയോട്ടിയും തുടയെല്ലും കണ്ടത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ജോലിക്ക് വേണ്ടി നാല് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വയനാട് വൈല്‍ഡ് ലൈഫ് തോല്‍പ്പെട്ടി സെക്ഷനില്‍ ഗൗരിവാച്ചറായി കാക്കിയണിഞ്ഞത്.