കേരള ബിയേര്‍ഡ് സൊസൈറ്റി സംഗമം കണിയാരത്ത്
കേരളത്തിലെ താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബിയേര്‍ഡ് സൊസൈറ്റിയുടെ വയനാട് ജില്ലാ ടീമിന്റെ രണ്ടാമത് സംഗമം കണിയാരം എ.എല്‍.പി സ്‌കൂളില്‍ നടന്നു. നോ ഷേവ് നവംബര്‍ ക്യാമ്പയിന്‍ പ്രചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ചടങ്ങില്‍ സ്‌കൂളിനാവശ്യമായ പാചക ഉപകരണങ്ങള്‍ നല്‍കിയതോടൊപ്പം രണ്ട് ജീവനുകള്‍ രക്ഷിച്ച ജയകൃഷ്ണനെ ആദരിക്കുകയും ചെയ്തു.പാചകപ്പുര യിലേക്കുള്ള മെറ്റീരിയല്‍സിന്റെ വിതരണം കെ ബി എസ് സംസ്ഥാന അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ അനസ് അബ്ദുള്ള നിര്‍വഹിച്ചു. ജയകൃഷ്ണനുള്ള ഉപഹാര സമര്‍പ്പണം കെ ബി എസ് വയനാട് ജില്ലാ സെക്രട്ടറി എം.എച്ച്.അസ്‌കര്‍ നിര്‍വ്വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ ഹുസൈന്‍ വി കുഴിനിലം, ഹെഡ്മിസ്ട്രസ് മേരി പി മാത്യു, പി.ടി.എ.പ്രസിഡന്റ് വി. വിനീഷ്, എ.ഹദ്ദാദ് തുടങ്ങിയവര്‍ സംസാരിച്ചു.നവംബര്‍ 30ന് തലശ്ശേരിയില്‍ നടക്കുന്ന നോ ഷേവ് നവംബര്‍ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ക്യാന്‍സര്‍ ബോധല്‍വകരണ പോസ്റ്റര്‍ പ്രദശനവും നടന്നു.