വേദികള്‍ക്ക് പേര് തിരഞ്ഞെടുത്തു

0

പടിഞ്ഞാറത്തറയില്‍ വെച്ച് നടക്കുന്ന 40-ാം മത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് പേര് തിരഞ്ഞെടുത്തു. രാഷ്ട്രപിതാവിന്റെ 150 -ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍, മഹാത്മജിയുടെ ഓര്‍മകള്‍ക്കായുള്ള പേരുകളാണ് വേദികള്‍ക്കിട്ടത്. സബര്‍മതി, മഹാത്മ, കീര്‍ത്തി മന്ദിര്‍, നവജീവന്‍, ചമ്പാരന്‍, സ്വരാജ്, നവഖാലി, വാര്‍ധ, സേവാ ഗ്രാം, സര്‍വോദയ എന്നീ പേരുകളാണ് കലോത്സവവേദികള്‍ക്കായി തിരഞ്ഞെടുത്തത്. ‘വേദിക്കൊരു പേര്’ എന്ന മത്സരത്തില്‍ കുഞ്ഞോം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാളം വിഭാഗം അദ്ധ്യാപകന്‍ എം.എം.സമീറാണ് വിജയിയായത്. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, ഹെഡ്മിസ്ട്രസ് സി.പി ആലിസ്, യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. സുധീര്‍, ജിഎല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.എന്‍ പരമേശ്വരന്‍, വി.അബു, എ.പി ഇബ്രാഹിം, സരിത, ഉണ്ണിമായ, പ്രോഗ്രാം കണ്‍വീര്‍ എബ്രഹാം മാത്യു, ബിജുകുമാര്‍, എം.ജി ഉണ്ണി, ടോമി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!