അമ്പലവയല്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു.പൂപ്പൊലി ജനുവരി 1ന് ആരംഭിക്കാന്‍ തീരുമാനം വന്നതോടെയാണ് ട്രാഫിക് അഡൈ്വസറി യോഗം വിളിച്ചുചേര്‍ത്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമ്പലവയലില്‍ ട്രാഫിക് അഡൈ്വസറി യോഗം നടന്നത്.അന്ന് യോഗം നടന്നെങ്കിലും യോഗ തീരുമാനങ്ങളില്‍ പലതും നടപ്പാക്കാന്‍ പഞ്ചായത്തിനോ പോലീസിനോ സാധിച്ചിരുന്നില്ല.പിന്നീട് പലപ്പോഴും ട്രാഫിക് സംവിധാനത്തെ ചൊല്ലി തര്‍ക്കങ്ങളും നടന്നിരുന്നു.എന്നാല്‍ പൂപ്പൊലി ജനുവരി 1ന് ആരംഭിക്കാനുള്ള തീരുമാനം വന്നതോടെ ട്രാഫിക് അഡൈ്വസറി യോഗം വിളിച്ചുചേര്‍ത്തു.ഇത്തവണ കുറ്റമറ്റ രീതിയില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പഞ്ചായത്ത് ട്രാഫിക് അഡൈ്വസറി യോഗം ചേര്‍ന്നത്.യോഗത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ യൂണിയന്‍ നേതാക്കന്‍മാരെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി സബ് കമ്മറ്റി രൂപീകരിച്ചു.ഈ സബ്കമ്മറ്റിയുടെ തീരുമാനമാണ് ഇനി പഞ്ചായത്ത് നടപ്പാക്കുക.ഗ്രാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍,വൈസ്.പ്രസി.പി.എം തോമസ്,അമ്പലവയല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എലിസബത്ത്,വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍,വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.