ഹൈമാസ് ലൈറ്റും തെരുവ് വിളക്കുകളും കത്താതായിട്ട് മാസങ്ങള്‍

0

 

നടവയല്‍ ടൗണിലേ ഹൈമാസ് ലൈറ്റും പരിസര പ്രദേശങ്ങളിലെ തെരുവ് വിളക്കുകളും കത്താതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ലൈറ്റിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി.ടൗണ്‍ മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തിയാണ്.എന്നാല്‍ പൂതാടി പഞ്ചായത്തിന്റെ പരിധിയിലാണ് ഹൈമാസ്
ലൈറ്റ് സ്ഥിതി ചെയ്യുന്നത്.പൂതാടി പഞ്ചായത്ത് കേണിച്ചിറ ടൗണിലെ ലൈറ്റ് കഴിഞ്ഞ ദിവസം അറ്റകുറ്റ പണി നടത്തി നന്നാക്കിയെങ്കിലും,നടവയലിലെ ലൈറ്റ് നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നടവയല്‍ ടൗണിലെ ഹൈമാസ് ലൈറ്റ് തെളിഞ്ഞിട്ട് മാസങ്ങളായി, നടവയലില്‍ നിന്നും പുലര്‍ചേ പുറപെടുന്ന രണ്ട് ദീര്‍ഘദൂര ബസുകളില്‍ കയറാന്‍ എത്തുന്ന സ്ത്രീകള്‍ അടക്കമുള്ള യാത്രകാരും കൂടാതെ പ്രഭാത സവാരിക്ക് ഇറങ്ങുന്ന വര്‍ക്കും,ടൗണിലെ വ്യാപാരികള്‍ക്കും വെളിച്ചം ഇല്ലാത്തത് ദുരിതമാവുന്നു.നടവയല്‍ മേഖലയില്‍ വന്യമൃഗ ശല്യവും ലഹരി വസ്തുക്കളുടെ വിപണനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വെളിച്ചമില്ലാത്തത് സാമുഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നു.സന്ധ്യആയാല്‍ടൗണും പരിസരവും ഇരുട്ടിലാവുകയാണ്.അതേസമയം പൂതാടി പഞ്ചായത്തിന്റെ പരിധിയിലാണ് നടവയല്‍ ടൗണിലെ ഹൈമാസ് ലൈറ്റ് സ്ഥിതി ചെയ്യുന്നത്. പൂതാടി പഞ്ചായത്ത് കേണിച്ചിറ ടൗണിലെ ലൈറ്റ് കഴിഞ്ഞ ദിവസം അറ്റകുറ്റ പണി നടത്തി നന്നാക്കിയെങ്കിലും ,നടവയലിലെ ലൈറ്റ് നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ മൂന്നു പഞ്ചായത്തുകളും കൂടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!