നിര്‍ദ്ധന കുടുംബത്തിലെ ഏഴ് വയസ്സുകാരനെ ചികിത്സിക്കാന്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി അജേഷും ഭാര്യയും.അമ്പലവയല്‍ ആയിരംകൊല്ലി പാറക്കാട്ടുപറമ്പില്‍ വീട്ടില്‍ അജീഷിന്റെ മൂന്ന് മക്കളില്‍ ആദ്യത്തെയാളാണ് 7 വയസ്സുകാരന്‍ ക്രിസ് ഇമ്മാനുവല്‍.ഈ കുഞ്ഞിന് ജന്മനാ ഹൈഡ്രോ സബലാസ് എന്ന രോഗമാണ്
തലയില്‍ വെള്ളം നിറയുന്ന രോഗമാണിത്.ജനിച്ച് 1 മാസം പിന്നിട്ടപ്പോള്‍ മുതല്‍ തുടങ്ങിയ ചികിത്സക്കായി തങ്ങളുടെ കൈയ്യിലുള്ളതെല്ലാം ചിലവഴിച്ചിട്ടും രോഗം ഭേദമായില്ല.ഒരു ദിവസം ഈ കുഞ്ഞിന്റെ ജീവന്‍ മുന്നോട്ട് പോകണമെങ്കില്‍ ആയിരത്തോളം രൂപ വേണം.പെയിന്റിംഗ് തൊഴിലാളിയായ അജേഷിന് കുഞ്ഞിന്റെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പലപ്പോഴും ജോലിക്ക് പോകാന്‍ സാധിക്കാറില്ല.ക്രിസ് ഇമ്മാനുവലിന്റെ പരിചരണവും മറ്റു രണ്ട് കുട്ടികളുമുള്ളതിനാല്‍ ഭാര്യ ഷാന്റിക്കും ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.നിലവില്‍ ക്രിസിന്റെ തലയ്ക്ക് 13 സര്‍ജറികള്‍ ചെയ്തുകഴിഞ്ഞു.തലയില്‍ ട്യൂബും ഇട്ടിരിക്കുകയാണ്.ഇതിനിടയില്‍ വീടില്ലാത്തതിനാല്‍ മാറി മാറി താമസിക്കേണ്ടി വന്നിരുന്ന ഇവര്‍ അമ്പലവയല്‍ ഗവ.ഹൈസ്‌കൂള്‍ 5 സെന്റ് സ്ഥലം വാങ്ങി നല്‍കി.ഇതില്‍ അമ്പലവയല്‍ ലയണ്‍സ് ക്ലബ് വീടും നിര്‍മ്മിച്ചു നല്‍കി.ക്രിസിനെ അണുബാധയില്ലാതെ കുളിപ്പിക്കണമെങ്കില്‍ ഒരു ശുചിമുറി ആവശ്യമാണ് മാത്രവുമല്ല തുടര്‍ന്ന് ചികിത്സ നടത്തണമെങ്കില്‍ ആരെ സമീപക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ ആശങ്കപ്പെടുകയാണ് ഈ കുടുംബം.ഉദാരമതികളുടെ സഹായം മാത്രമാണ് ഇനി ഇവര്‍ക്ക് മുന്നിലുള്ള ഏക പ്രതീക്ഷയും.ഈ കുടുംബത്തെ സഹായിക്കാന്‍ കഴിയുന്നവര്‍ വടുവഞ്ചാല്‍ എസ്ബിഐ ബ്രാഞ്ചിലെ 20201169415 എന്ന അക്കൗണ്ട് നമ്പറും ഉണ്ട് IFSC- SBIN0011922