തുലാം വാവ് ബലിതര്‍പ്പണം ഒക്ടോബര്‍ 28ന്
തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തുലാം വാവ് ബലിതര്‍പ്പണം ഒക്ടോബര്‍ 28 തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്ക് ആരംഭിക്കും.വാവിനോടനുബന്ധിച്ച് ബലി സാധനങ്ങള്‍ക്കും പ്രസാദ വിതരണത്തിനും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.ബലി കര്‍മ്മം രാവിലെ അഞ്ചു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ആയിരിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.സി സദാനന്ദന്‍ അറിയിച്ചു