മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി കളക്ട്രറേറ്റിലേക്ക് മാര്‍ച്ച് നടത്തി. പശ്ചിമ ഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരട് മോഡല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുക , വയനാടിനായി പ്രത്യേക കെട്ടിട നിര്‍മ്മാണ ചട്ടം കൊണ്ടുവരിക, വനമേഖലയിലെ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് പശ്ചിമഘട്ട സംരക്ഷണ സമിതി ഉന്നയിക്കുന്നത്.റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ കാലതാമസം വയനാട് ജില്ലയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. സുരേഷ് മേപ്പാടി, ഷിബു തൃക്കൈപ്പറ്റ, ഡോ. ഹരി, കെ.വി പ്രകാശ്, ജോണ്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.