കനിവ് 108 ആംബുലന്‍സുകളുടെ സേവനം ഈ മാസം 25 ഓടെ

0

അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കനിവ് 108 ആംബുലന്‍സുകളുടെ സേവനം ഈ മാസം 25 ഓടെ ജില്ലയില്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമുഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്കിന്റ് ശതാബ്ദി മന്ദിരം ഉദ്ഘാടനം കാട്ടിക്കുളത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആംബുലന്‍സുകളില്‍ മുഴുവന്‍ സമയവും എമര്‍ ജെന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെ സേവനം ലഭ്യമാകും. ജില്ലയില്‍ ആരോഗ്യരംഗത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 5 സി എച്ച് സി കള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ജില്ലാശുപത്രിയില്‍ ഒ പി നവീകരണം, പ്രസവ വാര്‍ഡ് നവീകരണം, കാത്ത് ലാബ് എന്നിവയുടെ പ്രവര്‍ത്തികള്‍ക്കായി ഫണ്ട് അനുവദിച്ചു. 32 ഡോക്ടര്‍മാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60 ലധികം ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. ഒ ആര്‍ കേ ളു എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മായാ ദേവി, പി റഹീം, എ എന്‍ പ്രഭാകരന്‍, ഡാനിയല്‍ ജോര്‍ജജ്, കെ വി മോഹനന്‍, പി വി സഹദേവന്‍, പി ഗോപകുമാര്‍, പി വി ബാലകൃഷ്ണന്‍, കെ ടി ഗോപിനാഥന്‍, വസന്തകുമാര്‍, എ എം ജയരാജ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!