വെള്ളപ്പൊക്ക പ്രതിരോധത്തോടൊപ്പം സുസ്ഥിര വികസനവും
വെള്ളപ്പൊക്ക പ്രതിരോധത്തോടൊപ്പം സുസ്ഥിര വികസനവും എടുത്തുകാട്ടി സ്റ്റില്‍ മോഡലില്‍ മാനന്തവാടി എം.ജി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. വെള്ളം കയറുന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന വീടുകളെ കുറിച്ചും ചിലവ് കുറഞ്ഞ കൃഷി രീതികളുമാണ് മേളയില്‍ എം.ജി.എം.സ്‌കൂള്‍ വിവിരിക്കുന്നത്.
വെള്ളം കയറുന്ന പ്രദേശങ്ങളില്‍ വീട് വെക്കുമ്പോള്‍ ഹൈഡ്രോളിക്ക് ഫില്ലറില്‍ വീട് വെക്കുന്ന രീതിയാണ് എം.ജി.എം.സ്‌കൂളിലെ മാളവിക ശിവനും, കെസിയ കുര്യാക്കോസും വിവരിക്കുന്നത്. വെള്ളം കയറുമ്പോള്‍ വെള്ളത്തിന്റെ പ്രഷറില്‍ ഓട്ടോമാറ്റിക്ക് ഫില്ലര്‍ പൊങ്ങുന്നതാണ് ഇരുവരും കണ്ടു പിടിച്ചത്.( ആ്യലേ) കൂടാതെ ചിലവ് കുറഞ്ഞ കൃഷി രീതികളും ജൈവ കൃഷിയും സുസ്ഥിര വികസന രീതികളുമാണ് ഇരുവരും മേളയില്‍ സ്റ്റില്‍ മോഡലായി അവതരിപ്പിച്ചത്