കടല്‍വെള്ളത്തില്‍ നിന്നും വൈദ്യുതോര്‍ജ്ജവും, ശുദ്ധജലവും ഉപ്പും
കടല്‍വെള്ളത്തില്‍ നിന്നും വൈദ്യുതോര്‍ജ്ജവും, ശുദ്ധജലവും ഉപ്പും ഉണ്ടാക്കാമെന്ന് തെളിയിച്ച് വിദ്യാര്‍ത്ഥികള്‍ കല്‍പ്പറ്റ ജി.എം.ആര്‍.എസ്.ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനികളായ കെ.എസ്.ശിവ നന്ദന, പി.ബി.അനഘ എന്നീ വിദ്യാത്ഥികളാണ് പുതിയ കണ്ടുപിടുത്തത്തിന്റെ ഉടമകള്‍. കടല്‍ ജലം ഫില്‍ട്ടര്‍ ചെയ്ത ശേഷം തിളപ്പിക്കുക നീരാവി ടെര്‍ബേറ്ററില്‍ കടത്തിവിട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം.ബാക്കി ജലത്തില്‍ നിന്ന് ഉപ്പ് ഉണ്ടാക്കാം. അതിന് ശേഷം വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമായി ഉപയോഗിക്കുകയും ചെയ്യുന്ന കണ്ടുപിടുത്തമാണ് ഇരുവരും മേളയില്‍ അവതരിപ്പിച്ചത്