മേപ്പാടി ഗ്രാമപഞ്ചായത്ത് അധിക്യതര്‍ക്ക് സ്ഥിരം തലവേദനയായിരുന്ന മാലിന്യപ്രശ്നത്തിന് താല്‍്കാലിക പരിഹാരമായി പ്ളാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യൂണിറ്റ്. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് റീസൈക്ലിംഗ് നടത്തുന്നതിനുള്ള പദ്ധതിയാണ് രണ്ട് മാസമായി നടപ്പിലാക്കിവരുന്നത്. മാസം ശരാശരി 5ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.ഗ്രാമപഞ്ചായത്തിലെ 22 വര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഒരു കേന്ദ്രത്തിലെത്തിലെത്തിച്ചു തരംത്തിരിച്ച് കോഴിക്കോടുള്ള നിറവ് എന്ന സ്വകാര്യ ഏജന്‍സിക്ക് കൈമാറുന്ന പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. ഇതിനായി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള ഒരു ഷെഡ്ഡാണ് ക്രമീകരിച്ചിരിക്കുന്നത്.പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുള്ള കുടുംബശ്രീ ഹരിതകര്‍മ്മസേനയിലെ 42 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.