മഴവില്ലനായി തുടരുന്നു; ജില്ലയില്‍ പഴ വര്‍ഗ്ഗങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു
വിലഗണ്യമായി കുറഞ്ഞിട്ടും പഴ വര്‍ഗ്ഗങ്ങള്‍ വിറ്റുപോവുന്നില്ലെന്നതാണ് കച്ചവടക്കാര്‍ നേരിടുന്ന പ്രതിസന്ധി. ഈ വര്‍ഷം മഴക്കാലം ആരംഭിച്ച ജൂണ്‍ മാസം മുതല്‍ ഇതുവരെ മഴ വിട്ടുമാറാത്തതാണ് കച്ചവടം കുറയാന്‍ കാരണം. മുഴുവന്‍ സമയവും മൂടികെട്ടിയ അന്തരീക്ഷമായതിനാല്‍ പഴവര്‍ഗ്ഗങ്ങള്‍ വാങ്ങാന്‍ ആരും എത്തുന്നില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മഴ പിന്‍വലിയേണ്ട സമയം കഴിഞ്ഞിട്ടും ഇപ്പോഴും മഴ തുടരുകയാണ്. എല്ലാദിവസവും ഉച്ച്കഴിഞ്ഞ് മഴ പതിവായതോടെ കച്ചവടസ്ഥാപനങ്ങളിലേക്ക് ആരും എത്താത്ത സാഹചര്യമാണ്. പഴവര്‍ഗ്ഗങ്ങള്‍ അധികനാള്‍ കേടുകൂടാതെ സൂക്ഷിക്കാനാവില്ലെന്നതും കച്ചവടക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.