ശതോത്തര ജുബിലിയോടനുബന്ധിച്ച് ഈ മാസം 20 ന് ഞായറാഴ്ച 2 മണിക്ക് പുല്‍പ്പള്ളി വൈ എം സി എഓഡിറ്റോറിയത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാന മല്‍സരവും കുടുംബ സംഗമവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നാം സമ്മാനമായി പുല്‍പ്പള്ളി വൈ എം സി എ സ്ഥാപക സെക്രട്ടറി ഫാ.ടി.പി മാത്യൂസ് തിണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പയുടെ സ്മരണാര്‍ത്ഥം 10001 രുപയും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി വൈ എം സി എ എക്യുമെനിക്കല്‍ ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ടി.സി ജോര്‍ജ് തേക്കുംമുട്ടിലിന്റെ സ്മരണാര്‍ത്ഥം 5001 രുപയും എവറോളിംഗ് ട്രോഫിയും മുന്നാം സമ്മാനം വൈഎംസിഎയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഹൈ.വൈ യുടെ ഭാരവാഹിയായിരുന്ന പ്രശാന്ത് ചാക്കോ എടക്കുടിയുടെ സ്മരണാര്‍ത്ഥം 3001 രുപയും എവറോളിംഗ് ട്രോഫിയും നല്‍കും. മല്‍സരങ്ങളുടെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ നിര്‍വഹിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.