മരണത്തിന് കാരണം വനം വകുപ്പിന്റെ ഗുരുതരമായ അനാസ്ഥ
മണി കാട്ടാനയുടെ അക്രമണത്തില്‍ മരണപ്പെടാന്‍ കാരണമായത് വനം വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയാണന്ന് അഖിലേന്ത്യാകിസാന്‍സഭ മാനന്തവാടി താലുക്ക് കമ്മറ്റി കുറ്റപ്പെടുത്തി. അപ്പപ്പാറ, അക്കൊല്ലി പ്രദേശത്ത് കാട്ടാന ശല്യം സംബന്ധിച്ച് വിവരം കഴിഞ്ഞ ദിവസം അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലും ബേഗൂര്‍ റെയിഞ്ച് ഓഫിസറെയും അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പ്രദേശത്ത് കവല്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ മണിയുടെ മരണം ഒഴിവാക്കാമായിരുന്നു. രാവിലെ കാട്ടാനയുടെ അക്രമണവിവരം അറിയിച്ചിട്ടും എറെ വൈകിയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്.മണിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നും വന്യമൃഗശല്യത്തിന്റെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കത്ത ബേഗൂര്‍ റെയിഞ്ച് ഓഫിസറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു