ബത്തേരിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ ആദിവാസി അദാലത്ത് പ്രഹസനമായാതായി ആക്ഷേപം. ഗോത്രവിഭാഗക്കാരെ കൃത്യമായി അറിയാക്കാതെയാണ് പരിപാടി വകുപ്പ് നടത്തിയതെന്നാണ് ആക്ഷേപം. ഇത് ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍പൂര്‍ണ്ണമായും കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താനായില്ലന്നുമാണ് പരാതി ഉയരുന്നത്.
ജില്ലയിലെ ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ് പരിഹാരം കാണുന്നതിന്നായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ബത്തേരിയില്‍ നടത്തിയ സിറ്റിംഗ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് പ്രഹസനമായെന്നാണ് ആക്ഷേപം ഉയരുന്നുത്. ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പറയേണ്ടവും അത് കേള്‍ക്കേണ്ടവരും സിറ്റിംഗില്‍ എത്തിയില്ലന്നതാണ് പ്രധാന ആക്ഷേപം. ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോള്‍ മുന്‍കൂട്ടി കോളനികളിലും ജനപ്രതിനിധികയും മുന്‍കൂട്ടി അറിയിക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ മനുഷ്യവാകാശ കമ്മീഷന്റെ സിറ്റിംഗ് മഹാഭൂരിപക്ഷം കോളനിക്കാരും അറിഞ്ഞിരുന്നില്ല. ഇതിനുപുറമെ ഗോത്രവിഭാഗങ്ങളില്‍പ്പെട്ട ജനപ്രതിനിധികള്‍ പോലും സിറ്റിംഗ് അറിഞ്ഞില്ലന്നത് സംഘാടകരുടെ അനാസ്ഥയാണ് വെളിവാക്കുന്നത്. ഇതിനെതിരെ വിവിധ ഗോത്രവിഭാഗം സംഘടനകളും നേതാക്കളും രൂക്ഷവിമര്‍ശനങ്ങളുമായിട്ടാണ രംഗത്തെത്തിയിരിക്കുന്നത്.