കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന്‍ സമ്മേളനം സംഘടിപ്പിച്ചു

0

കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന്‍ നാണു വിഭാഗം ബത്തേരി മുനിസിപ്പാലിറ്റി സമ്മേളനം സംഘടിപ്പിച്ചു. ടിപ്പുസുല്‍ത്താന്‍ പ്ലെയിസില്‍സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി കെ. കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മുനീറ അസീസ്, ബ്ലസി ബാബു, പി റസിയ തുടങ്ങിയവര്‍ സംസാരിച്ചു. തയ്യല്‍ തൊഴില്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണ നിയമം നടപ്പിലാക്കുക, തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ പ്രമേയം മുഖേന ഉന്നയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!
11:16